20 April 2024 Saturday

മുസ്‌ലിം യൂത്ത് ലീഗ് ഷൂട്ടൗട്ട് മത്സരം:കക്കിടിക്കൽ വിന്നേഴ്സ് ,കോലിക്കര റണ്ണേഴ്‌സ്

ckmnews

മുസ്‌ലിം യൂത്ത് ലീഗ് ഷൂട്ടൗട്ട് മത്സരം:കക്കിടിക്കൽ വിന്നേഴ്സ് ,കോലിക്കര റണ്ണേഴ്‌സ്


ചങ്ങരംകുളം:ലഹരി ഔട്ട് വൺ മില്യൺ ഗോൾ എന്ന പ്രമേയത്തിൽ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് ലഹരിക്കെതിരെ സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആഹ്വനം ചെയ്ത ഷൂട്ടൗട്ട് മത്സരം മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലിക്കര ടർഫിൽ  സംഘടിപ്പിച്ചു .പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനാവാസ് വട്ടത്തൂർ ഉദ്ഘാടനം ചെയ്തു.16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കു കക്കിടിക്കൽ യുണിറ്റ് വിജയികളായി കോലിക്കര രണ്ടാം സ്ഥാനം കരസ്ഥമാക്കി.മത്സരങ്ങളിലെ ഏറ്റവും നല്ല ഷൂട്ടറായി കക്കിടിക്കൽ യൂണിറ്റിലെ ഹാസിലിനെയും ഏറ്റവും നല്ല ഗോൾ കീപ്പറായി കോക്കൂർ കിഴക്കുമുറി യൂണിറ്റിലെ സഫ്‌വാനെയും തെരെഞ്ഞെടുത്തു .വിജയികൾക്കുള്ള ട്രോഫികൾ ഷാനവാസ് വട്ടത്തൂർ സികെ അഷ്‌റഫ് ,ഫവാസ് കിഴിക്കര ,സഫീർ ചിയ്യാനൂർ എന്നിവർ കൈമാറി.പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം, ഭാരവാഹികളായ ഷഫീക് തച്ചുപറമ്പ് ,നൗഷാദ് സിഎച്ച് നഗർ ,റാഷിദ് കോക്കൂർ ,നിസാർ കോലിക്കര കെഎംസിസി ഭാരവാഹികളായ ഹാരിസ് കോക്കൂർ ,കെവി ആബിദ് പെരുമുക്ക് ,എംഎസ്എഫ് ഭാവാഹികളായ ഷമീം കക്കിടിക്കൽ ,ഇന്താസ് കോലിക്കര തുടങ്ങിയവർ പങ്കെടുത്തു