20 April 2024 Saturday

ഓടമുളയില്‍ ചങ്ങാടം നിര്‍മിച്ച് കാളാച്ചാല്‍ സ്വദേശികളായ യുവാക്കള്‍ ജനശ്രദ്ധ നേടുന്നു

ckmnews

ഓടമുളയില്‍ ചങ്ങാടം നിര്‍മിച്ച് കാളാച്ചാല്‍ സ്വദേശികളായ യുവാക്കള്‍ ജനശ്രദ്ധ നേടുന്നു


ചങ്ങരംകുളം:ഓടമുളയും തെർമോകോളും ഉപയോഗിച്ച് ഏറെ പേർക്ക് യാത്ര ചെയ്യാവുന്ന ചങ്ങാടം നിർമ്മിച്ച് ജനശ്രദ്ധ നേടുകയാണ് കാളാച്ചാലിലെ ഏതാനും യുവാക്കൾ.ഉപയോഗശൂന്യമായ തെർമോകോൾ ഉപയോഗിച്ച് കയറിൽ കെട്ടി അതിന് മുകളിൽ ഓടമുളകൾ നിരത്തിയാണ് യുവാക്കള്‍ ചങ്ങാടം നിർമ്മിച്ചിരിക്കുന്നത്.പത്തിൽ കൂടുതൽ ആളുകൾക്ക് ഇതിൽ യാത്ര ചെയ്യാം.കാളാച്ചാൽ പറങ്ങോടത്ത് വളപ്പിൽ സൈനുദ്ധീൻ,കാളമ്മൽ മധു, കാളമ്മൽ മനോജ് എന്നിവർ ചേർന്നാണ് ചങ്ങാടമൊരുക്കിയത്.കോലത്തു പാടം കോൾ പടവിലൂടെ മധുവിന്റെ അമ്മയും സഹോദരിമാരും ചേർന്ന് തുഴഞ്ഞാണ് ചങ്ങാടത്തില്‍ കന്നിയാത്ര നടത്തിയത്.പണച്ചിലവൊന്നുമില്ലാതെ നിർമ്മിച്ച ചങ്ങാടം ക്ഷീര കർഷനായ സൈനുദ്ധീന് എറെ സഹായകമാണ്.