28 March 2024 Thursday

മിനി പമ്പ തീര്‍ഥാടകര്‍ക്ക് വിരി വെയ്ക്കാനുള്ള സൗകര്യവും കുടിവെള്ളവുമൊരുക്കി തവനൂർ പഞ്ചായത്ത്

ckmnews



എടപ്പാള്‍:തവനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മിനി പമ്പയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് വിരിവെയ്ക്കാനുള്ള സൗകര്യം കുടിവെള്ളം ശുചീകരണം തുടങ്ങിയവ ഒരുക്കി.രാത്രിയില്‍ ലൈറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് തവനൂര്‍ പഞ്ചായത്ത് നേരിട്ട് ഒരുക്കിയത്. നേരത്തെ അയ്യപ്പ ഭക്തരുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവും പഞ്ചായത്ത് ഒരുക്കിയിരുന്നു.ആറുവരിപ്പാത നിർമാണ കമ്പനിയായ കെഎൻ ആറുമായി സഹകരിച്ചാണ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. നൂറു കണക്കിന് ഭക്തരാണ് ദിവസവും മിനി പമ്പ സന്ദര്‍ശിക്കുന്നത്.സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതിനായി പഞ്ചായത്ത് കത്ത് അയച്ചിട്ടുണ്ട്.രണ്ടുദിവസത്തിനുള്ള അയപ്പ ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ, വൈസ് പ്രസിഡന്റ് ടി വി ശിവദാസ് എന്നിവര്‍ പറഞ്ഞു. ഭക്തരുടെ തിരക്കു കൂടുകയാണെങ്കില്‍ നിലവിലെ ടോയിലറ്റ് സംവിധാനം മതിയാവില്ല.ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനുള്ള സൗകര്യം ഒരുക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.