23 April 2024 Tuesday

മജ്ലിസുന്നൂറും പ്രാർത്ഥനാ സദസ്സും,സ്വാഗത സംഘ രൂപീകരണവും നടന്നു

ckmnews


ചങ്ങരംകുളം: ചങ്ങരംകുളം പുന്നക്കൽ ദാറുൽ ഇഹ്സാൻ ഫാഫി കോളേജിൽ ഇരുപത്തി ഒന്നാം തിയ്യതി നടക്കുന്ന മജ്ലിസുന്നൂറും പ്രാർത്ഥനാ സദസ്സിന്റെയും സ്വാഗത സംഘം രൂപീകരിച്ചു.കോളേജിൽ നടന്ന യോഗത്തിൽ ടി ഉമ്മർ അധ്യക്ഷത വഹിച്ചു.റഫീഖ് ഫൈസി തെങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. സി ആലികുട്ടി ഹാജി, ഇബ്രാഹിം മൂക്കുതല, കാലിദ് മാട്ടം,ഹനീഫ, ആഷിക്ക് നന്നംമുക്ക്, ഷഹീർ അമയിൽ, മൊയ്‌ദുട്ടി ഹാജി, നൗഷാദ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനായി കെ പി അബൂസാഹിബിനെയും, ജനറൽ കൺവീനറായി ഇസ്ഹാഖ് ഹുദവിയേയും,ട്രഷററായി സി കുഞ്ഞു മുഹമ്മദിനെയും തിരഞ്ഞെടുത്തു.ഇരുപത്തി ഒന്നിന് നടക്കുന്ന പരിപാടിയിൽ ഷമീർ ദാരിമി മുഖ്യ പ്രഭാഷണം നടത്തും.അബ്ദുൽ റഷീദ് അലി ശിഹാബ് തങ്ങൾ പാണക്കാട് പ്രാർത്ഥനക്ക് നേതൃത്വം നൽകും.