19 April 2024 Friday

റവന്യൂ അധികൃതർ സ്റ്റോപ് മെമ്മോ നൽകിയ വയലിൽ വീണ്ടും മണ്ണിട്ടു നികത്താൻ ശ്രമിച്ചതായി പരാതി

ckmnews



എടപ്പാൾ:റവന്യൂ അധികൃതർ സ്റ്റോപ് മെമ്മോ നൽകിയ വയലിൽ മത്സ്യ കൃഷിയുടെ മറവിൽ വീണ്ടും മണ്ണിട്ട് നികത്താൻ ശ്രമിച്ചതായി പരാതി.വട്ടംകുളം പഞ്ചായത്തിലെ 14- വാർഡിൽപെട്ട കണ്ണാശുപത്രി-എരുവപ്രകുന്ന് റോഡിൽ ആണ് വയൽ വയൽ നികത്താൻ ശ്രമം നടന്നത്. ഇവിടുത്തെ 40 സെൻ്റ് സ്ഥലത്ത് സ്വകാര്യ വ്യക്തി നേരത്തെ മണ്ണിട്ട് നികത്താൻ ശ്രമം നടത്തിയിരുന്നു.ലോഡ് കണക്കിന് മണ്ണും ഇവിടെ തള്ളി. ഇതോടെ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും സംഘടിച്ചെത്തി കൊടി നാട്ടി. ഇതോടെ തഹസിൽദാർ സ്റ്റോപ് മെമ്മോ നൽകി. മണ്ണ് നീക്കം ചെയ്തു വയൽ പൂർവ സ്ഥിതിയിൽ ആക്കാനും നിർദേശം നൽകിയിരുന്നു .ഇത് ലംഘിച്ച് കൊണ്ടാണ് ഇന്നലെ വീണ്ടും മണ്ണിട്ടത്. മത്സ്യ കൃഷി നടത്താനെന്ന വ്യാജേന ആണ് ഇപ്പൊൾ വയൽ നികത്തുന്നതെന്നാണ് പരാതി. പരാതി ലഭിച്ചതിനെ തുടർന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ,എസ്ഐ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലം സന്ദർശിച്ചു