06 December 2022 Tuesday

ചങ്ങരംകുളത്ത് പെൺകുട്ടിയെ ശല്ല്യം ചെയ്തെന്ന് ആരോപിച്ച് കടയിൽ കയറി യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ധിച്ച സംഭവം മർദ്ധനമേറ്റ യുവാവ് അടക്കം 5 പേർ റിമാന്റിൽ

ckmnews



ചങ്ങരംകുളം:പെൺകുട്ടിയെ ശല്ല്യം ചെയ്തെന്ന് ആരോപിച്ച് കടയിൽ കയറി യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ധിച്ച സംഭവത്തിൽ മർദ്ധനമേറ്റ യുവാവ് അടക്കം 5 പേർ റിമാന്റിൽ.ചങ്ങരംകുളം ടൗണിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പാവിട്ടപ്പുറം സ്വദേശി ആശിക്കിനെയാണ് ഇന്നോവയിൽ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ട് പോയി മർദ്ധിച്ചത്.ടൗണിൽ ആളുകൾ നോക്കി നിൽക്കെയായിരുന്നു സംഭവം.പോലീസ് അന്വേഷണം തുടങ്ങിയതോടെ തട്ടിക്കൊണ്ട് പോയ യുവാവുമായി സംഘം ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.ഇതിനോടകം പ്രതികൾ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ധിച്ചിരുന്നു.പ്രതികളിൽ ഒരാളുടെ സഹോദരിയെ ശല്ല്യം ചെയ്യയിനാണ് തട്ടിക്കൊണ്ട് പോയി മർദ്ധിച്ചതെന്നാണ് യുവാക്കളുടെ മൊഴി.എന്നാൽ എന്നാൽ ആഷിക്ക് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് ആഷിക്കിന്റെ ബന്ധുക്കൾ പറയുന്നത്.സംഭവത്തിൽ ആഷിക്കിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ കാഞ്ഞിയൂർ സ്വദേശി മുഹമ്മദ് അസ്ലം,പെരുമുക്ക് സ്വദേശി സിറാജുദ്ദീൻ,കാഞ്ഞിയൂർ സ്വദേശി വിനോദ് കുമാർ ചെറുവല്ലൂർ സ്വദേശി അമീർ എന്നിവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം മർദ്ദനമേറ്റ ആഷിക്കിനെതിരെ പോസ്കോ വകുപ്പ് പ്രകാരവും കേസെടുത്തു.പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ 5 പേരെയും കോടതി റിമാന്റ് ചെയ്തു

ckmnews