25 April 2024 Thursday

ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു; 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു

ckmnews

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ പ്രൊപ്പൽഷൻ യൂണിറ്റിൽ നിന്നാണ് ഹൈദരാബാദ് ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി സ്കൈ റൂട്ടിന്റെ വിക്രം -എസ് എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. . ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് വിക്ഷേപണ വാഹനത്തിന് 'വിക്രം-എസ്' എന്ന് പേരിട്ടിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ രംഗത്ത് ഇനി മുതൽ സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളു. അര നൂറ്റാണ്ടു നീണ്ട ഐഎസ്ആർഓ കുത്തക അവസാനിച്ചു.


2018 ല്‍ രൂപം കൊണ്ട സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സൗണ്ടിങ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു മാറ്റങ്ങൾക്ക് തുടക്കമിടുന്നത്. സ്വകാര്യ കമ്പനികളെ പ്രോൽസാഹിപ്പിക്കാനുള്ള നോഡൽ ഏജൻസിയായ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രോമോഷന്‍ ഓതറൈസേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ ഇസ്റോയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു വിക്ഷേപണം. 4.8 മിനിറ്റ് നീണ്ടു നിന്ന ദൗത്യം സമ്പൂർണ വിജയമായിരുന്നു. പവന്‍കുമാര്‍ ചന്ദനെയും ഭാരത് ഡാക്കയും നേതൃത്വം നല്‍കുന്ന കമ്പനി സ്ഥാപിച്ചു രണ്ടുകൊല്ലത്തിനുള്ളില്‍ സ്വന്തമായി റോക്കറ്റുണ്ടാക്കി ഞെട്ടിച്ചിരുന്നു. 3D പ്രിന്റിങ് ഉപയോഗിച്ചുള്ള എൻജിൻ നിർമാണം അടക്കം എല്ലാം വൻ വിജയമായിരുന്നുവെന്ന് ന്ന് സ്കൈ റൂട്ട് അവകാശപ്പെട്ടു.


ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റ് ലക്ഷ്യമാക്കിയിട്ടുള്ള വിക്രം റോക്കറ്റുകളുടെ പരീക്ഷണ വകഭേദമാണ് ഇന്നു വിക്ഷേപിച്ച വിക്രം–എസ്. ഈ വിജയത്തോടെ, കമ്പനി വാണിജ്യ ഉപയോഗത്തിനായി രൂപകല്‍പന ചെയ്ത വിക്രം–1 പരീക്ഷണ ദൗത്യം ജൂണിനു മുന്‍പായി ഉണ്ടാകും. സ്പേസ് എക്സ് പോലുള്ള സ്വകാര്യ കമ്പനികളുടെ വിക്ഷേ ണ വാഹനങ്ങൾ ഉപയോഗിച്ചാണ് നാസ ചെറു ദൗത്യങ്ങളെല്ലാം നടപ്പാക്കുന്നത്. സമാന മാതൃകയിലേക്ക് ഇസ്റോയും മാറുന്നു. ആഴത്തിലുള്ള ഗവേഷണത്തിനും പര്യവേക്ഷണ ദൗത്യങ്ങൾക്കും ഇസ് റോയ്ക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത.