23 April 2024 Tuesday

മുഹമ്മദ് മിദ്ലാജിനെ ഉപഹാരം നല്‍കി അനുമോദിച്ചു

ckmnews

*മുഹമ്മദ് മിദ്ലാജിനെ ഉപഹാരം നല്‍കി അനുമോദിച്ചു*


എടപ്പാൾ: പത്താംക്ലാസ് പഠനത്തോടൊപ്പം ഖുർആൻ മുഴുവനും മന:പ്പാഠമാക്കി നാടിന് അഭിമാനമായ വിദ്യാർഥിക്ക് സ്നേഹാദരം.നടുവട്ടം പിലാക്കൽ മഹല്ലിന്റെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധ ഖുർആൻ സമ്പൂർണമായി ഹൃദിസ്ഥമാക്കി നേട്ടം കൈവരിച്ച ചെമ്പേല വളപ്പിൽ മുഹമ്മദ് മിദ്ലാജിനെയാണ് നടുവട്ടത്തെ പൗരാവലി അനുമോദിച്ചത്.രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചുവരുന്ന ഹിഫ്ളുൽ ഖുർആൻ കോളേജുകളിലെ വിദ്യാർഥികൾക്കായി കഴിഞ്ഞ മാസം നടത്തിയ അവസാനവർഷ കേന്ദ്രീകൃത പരീക്ഷയിലാണ് ഒന്നാം ക്ലാസോടെ മിദ്ലാജ് വിജയം നേടിയത്.കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന മർകസ് ഖൽഫാൻ കോളേജിലായിരുന്നു പഞ്ചവത്സര പഠനം.'രിസാല' വാരിക മുൻ അസോ. എഡിറ്ററും  പ്രവാസിയുമായ കുട്ടി നടുവട്ടത്തിന്റെയും

കാളികാവ് ചാഴിയോട് റംലയുടെയും ഏകമകനാണ് മിദ്ലാജ്.നടുവട്ടം നന്മ സെൻററിൽ നടന്ന അനുമോദനച്ചടങ്ങിൽ 16 വാള്യങ്ങൾ അടങ്ങിയ 

അമൂല്യമായ ഖുർആൻ ബൃഹത് വ്യാഖ്യാനം മിദ്ലാജിന് സമ്മാനിച്ചു.ചടങ്ങിൽ 'നന്മ' പബ്ലിക് സെൻറർ വൈസ് പ്രസിഡന്റ്‌ വി കെ അലി ഹാജി ആധ്യക്ഷ്യം വഹിച്ചു. വാരിയത്ത് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ് ഐ കെ തങ്ങൾ അൽ ബുഖാരി ഉപഹാരം നൽകി. 

സീ വി ഹംസത്തലി, ടി ഇസ്മായിൽ, അബ്‌ദുൽ റശീദ് ബുഖാരി, ഉമർ ഇർഫാനി, എം അലി, മിദ്ലാജ് എന്നിവർ പ്രസംഗിച്ചു. സീ വി ശഫാഖ് സ്വാഗതവും നന്ദിയും പറഞ്ഞു.