23 April 2024 Tuesday

നാരായണീയ പാരായണ ത്തിന് പതിമൂന്ന് വർഷത്തെ തിളക്കവുമായി മൂക്കുതല ദേവീക്ഷേത്ര സമിതി

ckmnews

ചങ്ങരംകുളം:മൂക്കുതല മേലേകാവ് ഭഗവതി ക്ഷേത്രത്തിൽ, മൂക്കുതല ദേവീക്ഷേത്ര നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തിൽ എല്ലാ മലയാള മാസവും  ആദ്യത്തെ വ്യാഴാഴ്ച ദിനത്തിൽ നടത്തിവരുന്ന നാരായണീയ പാരായണം  ക്ഷേത്രാങ്കണത്തിൽ  നടന്നു. നാരായണീയ പാരായണം ഉണ്ണി മാധവൻ വാര്യർ, നാരായണി ഉണ്ണി മാധവൻ, വിജയലക്ഷ്മി, സീതാലക്ഷ്മി, കോമളം ദാമോദരൻ, ലീന ബാലാനന്ദൻ,സുധമണികണ്ഠൻ, ഭാനുമതി, ചന്ദ്രിക നന്നംമുക്ക്, വിജയ, സരോജനി, രമണി വിദ്യാധരൻ, പ്രഭാവതി, പ്രസന്ന അന്തർജ്ജനം,, കോമളം രാഘവൻ നായർ, രമണി രവീന്ദ്രൻ, രമണി സേതുമാധവൻ, ശ്യാമ മോഹൻ പള്ളിക്കര,ജാനകിയമ്മ, ശ്യാമള, രുക്മിണി, ഗിരിജ,  തങ്കം എരമംഗലം, ബിന്ദു ജനാർദ്ധനൻ എന്നിവരടങ്ങുന്ന സംഘമാണ് പാരായണം നടത്തുന്നത്.മൂക്കുതല കണ്ണേങ്കാവ്, കീഴേകാവ്, കൊളഞ്ചേരി ക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്രം, ഗുരുവായൂർ, തൃപ്രയാർ, ഗണപതി ക്ഷേത്രം കുന്നംകുളം   തുടങ്ങിയ ക്ഷേത്രങ്ങളിൽ മാത്രമല്ല മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പല ക്ഷേത്രങ്ങളിലും  ഈ സംഘം പാരായണം നടത്തിയിട്ടുണ്ട്