25 April 2024 Thursday

ഉപജില്ല കലോൽസവത്തിൽ കൂടിയാട്ടത്തിൽ ചരിത്രം കുറിച്ച് ചാലിശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ

ckmnews



തൃത്താല ഉപജില്ല കലോൽസവത്തിൽ  ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം , ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ   നടത്തിയ കൂടിയാട്ടം മൽസരം തൃത്താല ഉപജില്ലയുടെ  ചരിത്രത്തിലാദ്യത്തേതായി.രണ്ടായിരം വർഷം മുമ്പ് ഭാരതമുനിയുടെ നാട്യശാസ്ത്ര ഗ്രന്ഥത്തെ ആസ്പദമാക്കിയതും  സംസ്കൃത നാടകത്തിന്റെ പ്രാചീനവും കേരളീയവുമായ കൂടിയാട്ടം മുൻ കാലങ്ങളിൽ ക്ഷേത്രങ്ങളിൽ മാത്രമായിരുന്നു അഭിനയിച്ചിരുന്നത്. ചില ക്ഷേത്രങ്ങളിൽ ഇതിന്റെ അവതരണത്തിനായി കൂത്തമ്പലങ്ങൾ വരെയുണ്ട്.1956 മുതലാണ് ക്ഷേത്രത്തിന് പുറത്ത് കൂടിയാട്ടം അവതരിപ്പിച്ചത് 1965 ൽ കലാമണ്ഡലത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതുമുതലാണ് പ്രത്യേക സമുദായക്കാർ മാത്രം അവതരിപ്പിച്ചിരുന്ന കൂട്ടിയാട്ടം ജാതി - മത - വ്യത്യസമില്ലാത്തെ എല്ലാവർക്കും പഠിക്കാൻ കഴിഞ്ഞത്. 2001 ൽ യുനസ്കോയുടെ അംഗീകാരം ഇന്ത്യയിൽ നിന്ന് ആദ്യമായി ലഭിച്ചത് കൂടിയാട്ടത്തിനാണ് 1990 ലാണ് സ്കൂൾ യുവജനോൽസവത്തിൽ കൂടിയാട്ടം അവതരിപ്പിച്ചത്.

വ്യാഴാഴ്ച വേദി ഒന്ന് മംഗളയിൽ ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടുവിഭാഗത്തിലെയും  , ഹൈസ്കൂൾ വിഭാഗത്തിലെയും വിദ്യാർത്ഥികൾ കാഴ്ചവെച്ച   കൂടിയാട്ടത്തിന്റെ ചതുർവിദാഭിനയം  സദസിന് വേറിട്ട കാഴ്ചയായത് മിഴാവിൽ തീർത്ത താളത്തിനൊത്ത് കൈമുദ്രകളുടേയും, മുഖാഭിനയത്തിലൂടേയും വാച്ചികാഭിനയത്തിലൂടെ ആശയം വ്യക്തമാക്കിയാണ് ഏഴോളം വിദ്യാർത്ഥികൾ പൈതൃക കലയിൽ നിറഞ്ഞാടിയത് ഉപജില്ലയിൽ ആദ്യമായി നടന്ന കൂടിയാടംകാണുവാൻ കലോൽസവ പ്രേമികളെല്ലാം വേദിയിലെത്തി. സംസ്കൃത അദ്ധ്യാപകൻ പത്മനാഭന്റെ നേതൃത്വത്തിൽ കേരളത്തിലറിയപ്പെടുന്ന പൈങ്കുളം നാരായണൻ ചാക്യാരുടെ കീഴിലാണ്  സ്കൂൾ വിദ്യാർത്ഥികൾ കൂടിയാട്ടം അഭ്യസിപ്പിച്ചത്.


റിപ്പോർട്ട്:ഗീവർ ചാലിശേരി.