29 March 2024 Friday

പാഠ്യപദ്ധതി പരിഷ്‍കരണം:പൊന്നാനി ബ്ലോക്ക് പഞ്ചായത്തുതല ജനകീയ ചർച്ച സംഘടിപ്പിച്ചു

ckmnews

പാഠ്യപദ്ധതി പരിഷ്‍കരണം:പൊന്നാനി ബ്ലോക്ക് പഞ്ചായത്തുതല ജനകീയ ചർച്ച സംഘടിപ്പിച്ചു


എടപ്പാൾ: വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി പരിഷ്‍കരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തുതല ജനകീയ ചർച്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക്‌ പ്രസിഡന്റ്‍ സി. രാമകൃഷ്‍ണൻ ഉദ്‍ഘാടനം ചെയ്‌തു.വൈസ്‍ പ്രസിഡൻറ്‍ അഡ്വ. ആർ. ഗായത്രി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ,പ്രധാനാധ്യപകർ, ബി. ആർ. സി ജീവനക്കാർ,ആർപി മാർ,പിടിഎ പ്രസിഡന്റുമാർ, എസ്എംസി ചെയർമാൻമാർ,എംപിടിഎ പാചക തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.