20 April 2024 Saturday

പെൺകുട്ടിയെ ശല്ല്യം ചെയ്തെന്ന് ആരോപിച്ച് ചങ്ങരംകുളം ടൗണിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ട് പോവൽ ഇന്നോവയിൽ കൊണ്ട് പോയ യുവാവിന് മർദ്ധനം:കേസെടുത്ത് പോലീസ്

ckmnews

ചങ്ങരംകുളം:പെൺകുട്ടിയെ ശല്ല്യം ചെയ്തെന്ന് ആരോപിച്ച് ചങ്ങരംകുളം ടൗണിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ട് പോവൽ.കഴിഞ്ഞ ദിവസം വൈകിയിട്ടാണ് ചങ്ങരംകുളം ടൗണിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ടൗണിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെ ഇന്നോവയിൽ എത്തിയ നാലംഗ സംഘം ബലമായി വാഹനത്തിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു.ടൗണിൽ നിരവധി ആളുകൾ നോക്കി നിൽക്കെ എത്തിയ സംഘം ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.വാർത്ത കാട്ടുതീ പോലെ പരന്നു.സംഭവം അറിഞ്ഞെത്തിയ പോലീസ് സിസിടിവി ദൃശ്യം ശേഖരിച്ച് വാഹന ഉടമക്ക് വിളിച്ച് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു.അതിക സമയം കഴിയും മുമ്പ് തന്നെ യുവാക്കൾ ഇന്നോവയുമായി സ്റ്റേഷനിലെത്തി.കാറിൽ തട്ടിക്കൊണ്ട് പോയ യുവാവുമായാണ് ഇവർ സ്റ്റേഷനിൽ എത്തിയത്.ഇതിനകം യുവാവിനെ സംഘം ക്രൂരമായി മർദ്ധിച്ചിരുന്നു.പ്രായപൂർത്തിയാവാത്ത തങ്ങളുടെ പെങ്ങളെ ശല്ല്യം ചെയ്യുന്നത് കൊണ്ടാണ് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ധിച്ചതെന്ന് യുവാക്കളുടെ മൊഴി.പെൺകുട്ടി യുമായി പ്രണയത്തിലായിരുന്നെന്നും ശല്ല്യം ചെയ്തില്ലെന്നും യുവാവും.ഇരു കൂട്ടർക്കും എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് കേസെടുത്ത് പോലീസും അവരുടെ ജോലി തീർത്തു.