27 March 2023 Monday

അയൽവാസിയുടെ ആക്രമണം; അമ്മയ്ക്കും മകനും വെട്ടേറ്റു

ckmnews

വയനാട് : വയനാട് മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. വ്യക്തി വിരോധം മൂലം അയൽവാസിയാണ് ആക്രമിച്ചത്. പരുക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.


സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി പ്രദേശത്ത് നിന്ന് മുങ്ങി. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.