29 March 2024 Friday

വാഹനപ്രചരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി

ckmnews

എടപ്പാൾ: സംസ്ഥാന സർക്കാരിന്റെ അദ്ധ്യാപകവിരുദ്ധ നിലപാടുകൾക്കെതിരെ നവംബർ 19 ന് കെ.പി.എസ്.ടി.എ. സെക്രട്ടേറിയറ്റ് മുതൽ വിദ്യാഭ്യാസമന്ത്രിയുടെ വസതി വരെ നടത്തുന്ന പ്രതിഷേധമാർച്ചിന്റെ പ്രചരണാർത്ഥം മലപ്പുറം റവന്യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപ്രചരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി.ഡി.സി.സി.സെക്രട്ടറി പി.ഇഫ്തിക്കറുദ്ധീൻ ഉദ്ഘാടനം ചെയ്തു.കെ.പി.എസ്.ടി.എ.സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്കെ.അബ്ദുൽ.മജീദ്, സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ.എൽ.ഷാജു, സംസ്ഥാന സെക്രട്ടറി കെ.സുരേഷ്, റവന്യു ജില്ലാ പ്രസിഡന്റ് സി.പി.മോഹനൻ, സെക്രട്ടറി കെ.ഉമേഷ് കുമാർ, ട്രഷറർ കെ.വി.മനോജ് കുമാർ,കെ.ബിജു ,അബ്ദുൽ ഹക്കീം,കെ.പ്രമോദ്,സിന്ധു.ഇ.ടി എന്നിവർ പ്രസംഗിച്ചു.