25 April 2024 Thursday

പ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തിന് തിരിതെളിഞ്ഞു

ckmnews

ചങ്ങരംകുളം: പ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തിന് തിരിതെളിഞ്ഞു. ബുധനനാഴ്ച  വൈകീട്ട്  പ്രശസ്ത സിനിമാനടനും മുൻ എം.പി.യുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. 

വിശ്വാസം ഇല്ലാത്തവർക്കും ഉള്ളവർക്കും ഉൾകൊള്ളാൻ കഴിയുന്ന പ്രായോഗിക ആധ്യാത്മികതയാണ് വേണ്ടെതെന്നു സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു.

അന്യോന്യ പരിഷത്ത്  പ്രസിഡന്റ് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷത  വഹിച്ചു. ഡോ. പി.സി.മുരളീമാധവൻ, അന്യോന്യ പരിഷത്ത് സെക്രട്ടറി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് വടക്കുമ്പാട് നാരായണൻ അധ്യക്ഷത  തുടങ്ങിയവർ പ്രസംഗിച്ചു. 

വ്യാഴാച്ച  രാവിലെ 7ന് മേളത്തോടെ ശീവേലി, 10ന് പഞ്ചവാദ്യത്തോടെ കലശം എഴുന്നള്ളിപ്പ് നടന്നു. വൈകിട്ട് 6.30ന് തൃശൂർ, തിരുനാവായ യോഗങ്ങൾ പങ്കെടുക്കുന്ന വാരമിരിക്കൽ തുടങ്ങും. രാത്രി 8.30ന്, 32 വർഷത്തിനു ശേഷം നടത്തുന്ന കടന്നിരിക്കൽ ഉണ്ടാകും. കോതമംഗലം വാസുദേവൻ നമ്പൂതിരി, നാറാസ് ഇട്ടിരവി നമ്പൂതിരി എന്നിവർ പങ്കെടുക്കും.

2 മുതൽ നടത്തുന്ന ദേശീയ സെമിനാർ ഡോ.വെളുത്താട്ട് കേശവൻ ഉദ്ഘാടനം ചെയ്യും. ഡോ.സി.എം.നീലകണ്ഠൻ അധ്യക്ഷത വഹിക്കും. ഡോ. സുവർണ നാലപ്പാട്ട്, കെ.ജയനാരായണൻ, ഡോ.വി.വസന്തകുമാരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.കെ.എ.രവീന്ദ്രൻ, ഡോ.ഗൌരി മഹുലികർ എന്നിവർ പ്രസംഗിക്കും.