എരമംഗലത്ത് വിദ്യാർത്ഥി ഉൾപ്പെടെ നിരവധി പേർക്ക് കുറുക്കന്റെ ആക്രമത്തിൽ പരിക്കേറ്റു

എരമംഗലത്ത് വിദ്യാർത്ഥി ഉൾപ്പെടെ നിരവധി പേർക്ക് കുറുക്കന്റെ ആക്രമത്തിൽ പരിക്കേറ്റു
ചങ്ങരംകുളം:എരമംഗലത്ത് വിദ്യാർത്ഥി ഉൾപ്പെടെ നിരവധി പേർക്ക് കുറുക്കന്റെ ആക്രമത്തിൽ പരിക്കേറ്റു.വെളിയംകോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ താഴത്തേൽ പടിക്ക് കിഴക്ക് ഭാഗത്താണ് കുറുക്കന്റെ അക്രമത്തിൽ പത്തോളം പേർക്ക് പരിക്കേറ്റത്.പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെയും കുറുക്കൻ അക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.സാരമായി പരിക്കേറ്റവർ പ്രാഥമിക ചികിൽസ തേടി വീട്ടിലെത്തി. കടിയേറ്റ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.കുറുക്കന്റെ ആക്രമണത്തിൽ നാട്ടുകാരുടെ പരിഭ്രാന്തി പൂർണ്ണമായും അകന്നിട്ടില്ലെങ്കിലും പരിക്കുകളിൽ ആശങ്കയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.ആക്രമണം നടത്തിയ കുറുക്കനെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു