20 April 2024 Saturday

കുന്നംകുളത്ത് ലഹരി മരുന്ന് നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

ckmnews

കുന്നംകുളം ; ലഹരി മരുന്ന് നൽകി  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി  സ്വർണ്ണം തട്ടിയെടുത്ത കേസിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.  പെരുമ്പിലാവ് കരിക്കാട് സ്വദേശി കോഴിക്കര വളപ്പിൽ മുഹിയദ്ദീനെയാണ് കുന്നംകുളം സിഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത് പ്രതിയുടെ ഉടമസ്ഥതയിലുള്ള  പെട്ടിക്കടയിലേക്ക് മിട്ടായി വാങ്ങാനായി എത്തിയ കുട്ടിക്ക് മിഠായി യോടൊപ്പം വെളുത്ത നിറത്തിലുള്ള മയക്കുമരുന്ന് നൽകുകയും. തുടർന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന്   വീട്ടിൽ പറയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലും തറവാട്ടിലുമായി സൂക്ഷിച്ചിരുന്ന അഞ്ച് പവനോളം സ്വർണം തട്ടിയെടുക്കുകയും ചെയ്തു. തട്ടിയെടുത്ത സ്വർണം പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ വഴി വിൽപ്പന നടത്തി ഒന്നരലക്ഷത്തോളം രൂപ ഇയാൾ കൈപ്പറ്റിയിട്ടുണ്ടെന്നാണ് പോലീസിന്  നൽകിയ മൊഴി. സ്വർണ്ണത്തിന്റെ കൈചെയിനും, പാദസരവും,കമ്മലും ഉൾപ്പെടെയുള്ളവയാണ് പ്രതി തട്ടിയെടുത്തിട്ടുള്ളത്. സബ് ഇൻസ്പെക്ടർമാരായ ഷെക്കീർ അഹമ്മദ്,നിധിൻ, സിവിൽ പോലീസ് ഓഫീസർമാരായ ഗകേഷ്, സന്ദീപ്, ഷംനാദ്, പി കെ സിയാദ്, റിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.