19 April 2024 Friday

പാവിട്ടപ്പുറം എ.ആർ.എച്ച് എസ് എസ് ഫോർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ശിശുദിനം ആഘോഷിച്ചു

ckmnews

ചങ്ങരംകുളം:പാവിട്ടപ്പുറം എ.ആർ.എച്ച് എസ് എസ് ഫോർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്  യൂണിറ്റ് പെരുമ്പിലാവ് അൻസാർ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു.എൻഎസ്എസ് വളണ്ടിയേഴ്സ് കുരുന്നുകൾക്ക്  സ്നേഹ സമ്മാനമായി കളി കോപ്പുകൾ  നൽകുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.എൻഎസ്എസ് വളണ്ടിയേഴ്സ് പാട്ടും കളികളുമായി കുഞ്ഞുങ്ങൾക്കൊപ്പം സ്റ്റേഹവും സന്തോഷവും പങ്കുവെച്ചു. പ്രധാനാ ധ്യാപകൻ വില്ലിംങ്ങ് ടൻ പരിപാടിക്ക് സ്വാഗതവും  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജംസിയ പരിപാടിക്ക് നന്ദിയും അറിയിച്ചു. സ്പെഷ്യൽ സ്കൂൾ പ്രധാനധ്യാപികയായ ലത ശിശുദിന ആശംസകൾ കുട്ടികൾക്ക് നൽകി.അധ്യാപകരായ സുരേഷ്, തൻസീർ,അഹമ്മദ്  എന്നിവർ പരിപാടിയിൽ പങ്കെടുത്തു ശിശുദിന ആശംസകൾ നൽകി .വളണ്ടിയർമാരായ ദേവിക, ഹിബ, ഹനീബ സുഹൈല , ആത്തിഫ ഇർഫാന എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.