25 April 2024 Thursday

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു . പവന് 38400

ckmnews

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 4800 രൂപയായി. 38,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്.ഇന്നലെ രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ ഇടിഞ്ഞിരുന്നു. ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വില കുത്തനെ ഇടിയുകയായിരുന്നു. വില വര്‍ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടേയും ഉച്ചയോടെ 320 രൂപയുടേയും ഇടിവുണ്ടായി. 600 രൂപയുടെ ഇടിവാണ് സ്വര്‍ണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായത്