29 March 2024 Friday

പടിഞ്ഞാറെക്കര ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചു

ckmnews

*പടിഞ്ഞാറെക്കര - പൊന്നാനി ജങ്കാർ സർവീസ് പുനരാംരംഭിച്ചു*


പൊന്നാനി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് പടിഞ്ഞാറെക്കര -പൊന്നാനി ജങ്കാർ സർവീസ് പുനരാരംഭിച്ചു. പൊന്നാനി നഗരസഭപരിധിയിലുള്ള പ്രദേശങ്ങൾ നിരീക്ഷണ മേഖലയാക്കിയതിനെ തുടർന്ന് ജൂൺ 28-നാണ് ജങ്കാർ സർവീസ് വീണ്ടും നിറുത്തിവെച്ചത്.


മാർച്ച് അവസാനത്തിൽ ലോക്ഡൗൺ സമയത്ത് നിറുത്തിയ ജങ്കാർ സർവീസ് 30 ശതമാനം ചാർജ് വർധനയോടെയായിരുന്നു പുനരാംരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത്. ശുചീകരണ സൗകര്യം ജങ്കാറിൽ ഏർപ്പെടുത്തിയിട്ടുണ്ട്.


ആളുകളെ അകലം പാലിച്ച് ഇരുത്തിയാണ് യാത്ര. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ അരമണിക്കൂർ ഇടവിട്ടാണ് ജങ്കാർ സർവീസ് നടക്കുന്നത്.


നവാസ് കൊടമ്പിയം