20 April 2024 Saturday

കോവിഡ് മരണങ്ങള്‍:അനന്തര കര്‍മ്മങ്ങള്‍ക്ക് എമര്‍ജന്‍സി ടീം ഒരുക്കി എസ് വൈ എസ് എടപ്പാള്‍ സോണ്‍ കമ്മിറ്റി

ckmnews

*കോവിഡ് മരണങ്ങൾ :*

*അനന്തര കർമ്മങ്ങൾക്കായി എസ് വൈ എസ് എടപ്പാൾ സോൺ എമർജൻസി ടീം സജ്ജം.*


ചങ്ങരംകുളം :കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ അനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റിയുടെ കീഴിൽ എമർജൻസി ടീം രൂപീകരിച്ചു. പ്രതേക പരിശീലനം സിദ്ധിച്ച വളണ്ടിയർമാരാണ് ആരോഗ്യ പ്രവർത്തകർക്കൊപ്പം മരണാനന്തര ചടങ്ങുകളിൽ പങ്കാളികളാവുക. രോഗപ്പകർച്ച തടയുന്നതിന് വേണ്ടി പി പി ഇ കിറ്റ് ഉൾപ്പെടെ ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാകും എമർജൻസി ടീമിന്റെ പ്രവർത്തനം. മരണപ്പെട്ട വ്യക്തിയുടെ വീട്ടുക്കാരും ബന്ധുക്കളും മിക്കപ്പോഴും ക്വാററ്റെനിൽ പ്രവേശിക്കേണ്ടി വരുന്ന സാഹചര്യമാണ് പലയിടത്തും അനുഭവപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ ബന്ധുക്കളുടെ സമ്മതത്തോടെ എസ് വൈ എസ് വളണ്ടിയർമാർ മയ്യിത്തിനു വേണ്ടിയുള്ള അനന്തര കർമ്മങ്ങൾ നിർവഹിക്കും.

  പരിശീലനങ്ങൾക്ക് സഫ് വാൻ അസ്ഹരി നിലമ്പൂർ നേതൃത്വം നൽകി.

ഇബ്രാഹീം കരീം ബാഖവി, എ ശിഹാബുദ്ധീൻ സഖാഫി, പി പി നൗഫൽ സഅദി, മുഹമ്മദ് നജീബ് അഹ്സനി, ഉമർ സഖാഫി കക്കിടിപ്പുറം, ഗഫൂർ അഹ്സനി, മുജീബ് സഖാഫി, ഷരീഫ് ചിയ്യാനൂർ സംബന്ധിച്ചു.