29 March 2024 Friday

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ പൊതു സ്ഥലങ്ങളില്‍ കറങ്ങിയാല്‍ നിയമ നടപടി

ckmnews

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ പൊതു ഇടങ്ങളിൽ കറങ്ങി നടന്നാല്‍ നിയമനടപടികള്‍ക്ക് വിധേയമാകേണ്ടിവരുമെന്ന് ഉദ്ധ്യോഗസ്ഥര്‍.ബുധനാഴ്ച ആലംകോട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന ഉദ്ധ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് നടക്കുന്നവർക്കെതിരെയാണ് നിയമ നടപടികൾ സ്വീകരിക്കാൻ ആലംകോട് ഗ്രാമ പഞ്ചായത്തിന്റെയും,ആരോഗ്യ വിഭാഗത്തിന്റേയും,ചങ്ങരംകുളം പോലീസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം ആയത്.നിലവിൽ ഇക്കാലയളവിൽ ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന 182 പേർ റിപ്പോർട്ട് ചെയ്തിട്ടുണ്ടങ്കിലും പതിനാല് ദിവസം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയണമെന്ന നിർദ്ദേശം ലംഘിച്ച് ചിലർ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് പൊതുജന സുരക്ഷയുടെ ഭാഗമായി അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ആലംകോട് ഫാമിലി ഹെൽത്ത് സെന്റെറിൽ വച്ച് ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി, സുജിത് സുനിൽ അധ്യക്ഷത വഹിച്ചു. ചങ്ങരംകുളം സബ് ഇൻസ്പെക്ടർ റ്റി.ഡി മനോജ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എം. പ്രകാശൻ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് എം കെ മുഹമ്മദ് അൻവർ,പഞ്ചായത്ത് സെക്രട്ടറി റ്റി വിനോദ് കുമാർ  തുടങ്ങിയവർ പങ്കെടുത്തു.