29 March 2024 Friday

ശിശുദിന റാലിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂൾ

ckmnews

.കടവല്ലൂർ:കടവല്ലൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശിശുദിന റാലിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂൾ. പെരുമ്പിലാവ്  സെന്ററിൽ നിന്ന് ആരംഭിച്ച റാലി കടവല്ലൂർ പഞ്ചായത്ത് ഹാളിൽ സമാപിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ലിനി ഷിബു പരിപാടികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ഒന്നാം സ്ഥാനത്തിന്റെ ട്രോഫി കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് രാജേന്ദ്രൻന്റെ കൈയിൽനിന്ന് പ്രിൻസിപ്പാളും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി.കുട്ടികളെ സ്കൂൾ അധികാരികൾ അഭിനന്ദിച്ചു.റാലിയിൽ വിവിധ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു