25 April 2024 Thursday

മിനി പമ്പ അടിസ്ഥാന സൗകര്യമില്ലായ്മ അടിയന്തിരമായി പരിഹരിക്കണം:യുഡിഎഫ്

ckmnews

എടപ്പാൾ  : ശബരിമല തീർഥാടനം അടുതെത്തിയിട്ടും മിനിപമ്‌പയിൽ അടിസ്ഥാന സൗകര്യങ്ങൾ  ഏർപ്പെടുത്താത്തതിൽ തവനൂർ മണ്ഡലം യുഡി എഫ് യോഗം ശക്തമായി പ്രതിഷേധിച്ചു.ബന്ധപ്പെട്ടവർ  അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇബ്രാഹിം മൂതൂർ അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ പി ടി അജയ്മോഹൻ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊക്കൂര്, സുരേഷ് പോൾപാക്കാര , എം അബ്ദുല്ലക്കുട്ടി, പി നസരുള്ള,ആര് കേ ഹമീദ്, ചുള്ളിയിൽ രവീന്ദ്രൻ, കേ പി മുഹമ്മദലി ഹാജി, എൻ കേ റഷീദ്, സി എം പുരുഷോത്തമൻ ,ലത്തീഫ് ഐയിങ്കലം പ്രസംഗിച്ചു.