25 April 2024 Thursday

‘ഒരുതവണ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അത് ബലാത്സംഗം തന്നെ’; എല്‍ദോസ് കുന്നപ്പിള്ളിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയില്‍

ckmnews

കൊച്ചി : എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. സര്‍ക്കാരിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കവെ ഹൈകോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഉഭയ സമ്മത പ്രകാരമായിരുന്നോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെതെന്ന ചോദ്യമായിരുന്നു അതില്‍ പ്രധാനം.


പ്രതിയുമായി മാനസികമായും അല്ലാതെയും അടുപ്പത്തില്‍ ആയിരുന്നു എന്ന പരാതിക്കാരിയുടെ ആദ്യ മൊഴിയിലൂടെ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അത് ബലാത്സംഗം തന്നെയാണെന്നാണ് സര്‍ക്കാരിന്റെ വാദം.