28 March 2024 Thursday

നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എഎൽപി സ്കൂളിൽ ശിശുദിനാഘോഷം നടത്തി

ckmnews

നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എഎൽപി സ്കൂളിൽ ശിശുദിനാഘോഷം നടത്തി


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ.എൽ.പി.സ്കൂളിൽ നടന്ന ശിശുദിനാഘോഷത്തിൽ പ്രധാനാദ്ധ്യാപിക വി.കെ.രമ  ശിശുദിന സന്ദേശം കുട്ടികൾക്ക് നൽകി. താഴത്തേതിൽ സുബൈർ, ഷഹീറ ദമ്പതികളുടെ വകയായി ശിശുദിനത്തിൽ കേക്ക് മുറിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.എൽ.കെ.ജി വിദ്യാർത്ഥിയായ ഷഹ്സ, മൂന്നാം ക്ലാസ് വിദ്യാർത്ഥി സൻഹ എന്നിവരുടെ രക്ഷി താക്കളുടെ വകയായിരുന്നു കേക്ക്.ചടങ്ങിൽ പി.ടി.എ.പ്രസിഡൻ്റ് എൻ.പിപ്രേമദാസ് അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ.വൈസ് പ്രസിഡൻറ് കെ.സുധീഷ്, എം പി ടി. എ പ്രസിഡണ്ട്‌ നസീമ ഹക്കീം, വെൽഫെയർ കമ്മറ്റി അംഗമായ പി.വി.മണികണ്ഠൻ,  .സ്റ്റാഫ് സെക്രട്ടറി വിജിത പി. എന്നിവർ ആശംസകളർപ്പിച്ചു.അദ്ധ്യാപകനായ പി.അബ്ദുൾ ജലീൽ നന്ദിയും പറഞ്ഞു.എടപ്പാൾ സബ്ജില്ലാ കലാമേളയിൽ വിജയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.ശിശുദിന റാലി നടത്തി '. തൊട്ടടുത്ത അംഗൻവാടി സെൻ്റർ നാൽപത്തി ഒന്ന് സ്രായിക്കടവിലുള്ള കുരുന്നുകൾക്ക് മധുര പലഹാരം നടത്തിയാണ് കുട്ടികൾ ക്ലാസിലേക്ക് മടങ്ങിയത്.