19 April 2024 Friday

ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്ന് വന്ന കാണി മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

ckmnews

ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്ന് വന്ന കാണി മാർസ് ചലച്ചിത്രോൽസവം സമാപിച്ചു


ചങ്ങരംകുളം:മൂന്നു ദിവസങ്ങളിലായി ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി മാർസ് ചലച്ചിത്രോൽസവം സമാപിച്ചു.മലയാള സിനിമ,ഇന്ത്യൻ സിനിമ,ലോകസിനിമ വിഭാഗങ്ങളിലായി 12 സിനിമകൾ പ്രദർശിപ്പിച്ചു.ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ചലച്ചിത്രോൽസവങ്ങളിൽ അന്യഭാഷാ സിനിമകൾ മലയാളം സബ്ടൈറ്റിലോടെ പ്രദർശിപ്പിക്കണമെന്ന് ഓപ്പൺ ഫോറത്തിൽ നിർദ്ദേശമുയർന്നു.സമാപന സമ്മേളനവും ഓപ്പൺ ഫോറവും സംവിധായകൻ കെ.വി. താമർ നിർവ്വഹിച്ചു. എം.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി.വാസുദേവൻ അടാട്ട് സ്വാഗതവും എൻ.അബ്ദുൽകാദർ നന്ദിയും പറഞ്ഞു.ചലച്ചിത്ര അക്കാഡമി പ്രതിനിധി മുഹമ്മത് സജീർ,അജിത് മായനാട്ട്,ഫൈസൽ ബാവ,പി.കെ.ജയരാജൻഅബ്ദുൽ അസീസ്,സി.പി.ഷജീർ,ശങ്കരനാരായണൻ പന്താവൂർ,സുമേഷ് നീഹാരിക,പി.സി.പ്രേംദാസ്,ജബ്ബാർ ആലങ്കോട്,വി.എം ഹരിഗോവിന്ദ്,വി.മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു.