19 April 2024 Friday

സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം

ckmnews

സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം


തിരുവനന്തപുരം:സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം. നിരവധി ഫയലുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അഗ്നി ശമന സേനാ വിഭാഗമെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


അപകട കാരണമെന്താണെന്ന് പരിശോധിച്ചു വരികയാണ്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന വിഭാഗമാണ് പ്രോട്ടോകോള്‍ വിഭാഗം.


സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളെ രക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ അറിവോടെ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.


അതേസമയം സുപ്രധാന ഫയലുകളെല്ലാം സുരക്ഷിതമാണെന്നാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വ്യക്തമാക്കുന്നത്.