29 March 2024 Friday

മേയറുടെ രാജി ആവശ്യം; നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി പ്രതിഷേധം

ckmnews

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭാ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ. നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി കൗൺസിലർമാർ പ്രതിഷേധം നടത്തി. പൊലീസ് സുരക്ഷയിൽ നഗരസഭയിലെത്തിയെ മേയർക്കെതിരെ ഗോബാക്ക് മുദ്രവാക്യം വിളികൾ ബിജെപി നേതാക്കൾ ഉയർത്തി.


മേയർ രാജിവച്ചില്ലായെങ്കിൽ മേയറെ നഗരസഭയുടെ പടി കയറ്റില്ല. ജനങ്ങളുടെ ആവശ്യം മുൻനിർത്തി ശക്തമായ സമര രീതിയുമായി മുന്നോട്ട് പോകും. നഗരസഭയുടെ തലപ്പത്ത് കയറി നിന്ന് പ്രതിഷേധം അറിയിക്കുന്നെന്നും ബിജെപി കൗൺസിലർ എം ആർ ഗോപൻ പറഞ്ഞു. നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി സമരം ചെയ്‌ത കൗൺസിലർമാർ താഴേക്ക് ഇറങ്ങി.