29 March 2024 Friday

ദോത്തി ചലഞ്ച് വിജയിപ്പിച്ച യൂണിറ്റ് ഭാരവാഹികളെ ആലംകോട് പഞ്ചായത്ത് യൂത്ത് ലീഗ് അനുമോദിച്ചു

ckmnews

ദോത്തി ചലഞ്ച് വിജയിപ്പിച്ച യൂണിറ്റ് ഭാരവാഹികളെ ആലംകോട് പഞ്ചായത്ത് യൂത്ത് ലീഗ് അനുമോദിച്ചു


ചങ്ങരംകുളം:സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രവർത്തനഫണ്ട് സമാഹരണാർത്ഥം നടത്തിയ ദോത്തി ചലഞ്ചിൽ ആയിരത്തിന്റെ പ്രൗഢിയിലേക് ആലംകോട് പഞ്ചായത്തിന്റെ യശസ്സുയർത്തുന്നതിൽ പങ്കുവഹിച്ച 16 യൂണിറ്റ് കമ്മിറ്റികളെ മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ മൊമെന്റോ നൽകി അനുമോദിച്ചു.ഷബീർ മാങ്കുളം അധ്യക്ഷനായിരുന്നു.സെഞ്ച്വറി ക്ലബ്ബിൽ അംഗങ്ങളായ കോലിക്കര ,പെരുമുക്ക് ,ചങ്ങരംകുളം ,കോക്കൂർ സിഎച്ച് നഗർ പ്ലാറ്റിനം ക്ലബ്ബിൽ അംഗങ്ങളായ കക്കിടിക്കൽ ,മാങ്കുളം ,പന്താവൂർ ഡയമണ്ട് ക്ലബ്ബിൽ അംഗമായ ചിയ്യാനൂർ ഗോൾഡൻ ക്ലബ്ബിൽ അംഗങ്ങളായ പാവിട്ടപ്പുറം ,പള്ളിക്കുന്ന് ,കോക്കൂർ പോസ്റ്റ് ഓഫിസ് ക്വാട്ട പൂർത്തീകരിച്ച കോക്കൂർ കിഴക്കിമുറി ,കിഴിക്കര ,എറവറാംകുന്ന് ,ഒതളൂർ ,തച്ചുപറമ്പ്-അട്ടെകുന്ന് തുടങ്ങി 16 യുണിറ്റ് കമ്മിറ്റികളെയാണ് സീതി സാഹിബ് അക്കാദമിയ പാഠശാലയിൽ വെച്ച് അനുമോദിച്ചത്.പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തൂർ ,ആലംകോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സികെ ബാപ്പിനു ഹാജി ,സെക്രെട്ടറി ഉമ്മർ തലാപ്പിൽ ,ഫുജൈറ കെഎംസിസി സംസ്ഥാന പ്രസിഡന്റ് മുബാറക്ക് കോക്കൂർ ,മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹഫ്സൽ റഹ്‌മാൻ ,മണ്ഡലം പ്രസിഡന്റ് ഷബീർ ബിയ്യം ,വൈസ് പ്രസിഡന്റ് റഫീഖ് മാറഞ്ചേരി ,ഗ്ലോബൽ കെഎംസിസി ആലംകോട് ജനറൽ സെക്രെട്ടറി സൈഫുദ്ധീൻ കെവി ,ഖത്തർ കെഎംസിസി പൊന്നാനി മണ്ഡലം ട്രഷറർ വീരാൻ കോയ ,സെക്രെട്ടറി ഹാരിസ് കോക്കൂർ ,മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ഷഫീക് തച്ചുപറമ്പ് ,സഫീർ ചിയ്യാനൂർ ,കെഎ നൗഷാദ് സിഎച്ച് നഗർ ,അബു പെരുമുക്ക് ,ജമാൽ എറവറാംകുന്ന് തുടങ്ങിയവർ വിജയികളെ അഭിനന്ദനങ്ങളറിയിച്ചു.ജഫീറലി പള്ളിക്കുന്ന് സ്വാഗതവും കെവി ബഷീർ നന്ദിയും പറഞ്ഞു