23 April 2024 Tuesday

ജോലി ചെയ്തിരുന്ന സ്കൂളിനുള്ളിൽ പ്യൂണ്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ജോലി ചെയ്തിരുന്ന സ്കൂളിനുള്ളിൽ പ്യൂണ്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരം:സ്കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമൂട് നവ്യാ ഭവനില്‍ നവീന്‍ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂൺ ആണ് മരിച്ച നവീൻ. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം.




കഴിഞ്ഞ മൂന്നുവര്‍ഷമായി നവീന്‍ പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലി നോക്കി വരികയായിരുന്നു. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന നവീന രണ്ടാഴ്ച മുന്‍പാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്. നവീന്റെ അച്ഛനും ഇതേ സ്‌കൂളിലെ ക്ലര്‍ക്ക് ആയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.