25 April 2024 Thursday

ചാലിശ്ശേരി സ്വദേശി അബൂബക്കറിന്റെ സന്മനസ് കൊണ്ട് ലത്തീഫിന് നഷ്ടപ്പെട്ട 10000 രൂപ തിരിച്ച് കിട്ടി

ckmnews

ചാലിശ്ശേരി സ്വദേശി അബൂബക്കറിന്റെ സന്മനസ് കൊണ്ട് ലത്തീഫിന് നഷ്ടപ്പെട്ട 10000 രൂപ തിരിച്ച് കിട്ടി


ചങ്ങരംകുളം:ചാലിശ്ശേരി സ്വദേശി അബൂബക്കറിന്റെ സന്മനസ് കൊണ്ട് ലത്തീഫിന് നഷ്ടപ്പെട്ട 10000 രൂപ തിരിച്ച് കിട്ടി.കോക്കൂർ സ്വദേശിയായ ലത്തീഫിനാണ് കൂറ്റനാട് സ്ഥാപനത്തിലേക്ക് പോകുന്ന വഴിയിൽ 10000 രൂപ നഷ്ടപ്പെട്ടത്.അബൂബക്കിന് റോഡിൽ നിന്ന് ലഭിച്ച തുക ചാലിശ്ശേരി സ്കൂൾ അധ്യാപകർ മുഖേനെ ചാലിശ്ശേരി പോലീസിനെ ഏൽപിക്കുകയായിരുന്നു.തുടർന്ന് പോലീസിന്റെ സാനിധ്യത്തിൽ തന്നെ അബൂബക്കർ വീണ് കിട്ടിയ തുക ലത്തീഫിന് കൈമാറുകയും ചെയ്തു