29 March 2024 Friday

ലഹരിഗുളിക കുറിയർ ചെയ്യാൻ ശ്രമിച്ച 2 മലയാളികൾ അറസ്റ്റിൽ

ckmnews

ലഹരിഗുളിക കുറിയർ ചെയ്യാൻ ശ്രമിച്ച 2 മലയാളികൾ അറസ്റ്റിൽ


ബെംഗളൂരു ∙  പാവയിൽ ലഹരിമരുന്നു നിറച്ച് കുറിയർ ചെയ്യാൻ ശ്രമിച്ച തൃശൂർ ഇരിങ്ങാലക്കുട സ്വദേശി എസ്.പവീഷ് (33), മലപ്പുറത്തുനിന്നുള്ള അഭിജിത്ത് (25) എന്നിവരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനാന്തര ലഹരികടത്തു റാക്കറ്റിന്റെ ഭാഗമാണിവരെന്നും 8.8 ലക്ഷം രൂപ വിലയുള്ള രാസലഹരി ഗുളികകൾ (എംഡിഎംഎ) പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലാകുമ്പോൾ ഇവരുടെ പോക്കറ്റുകളിലും ലഹരിഗുളികകൾ ഉണ്ടായിരുന്നു. ബെംഗളൂരുവിലെ കോളജുകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കുറിയർ സ്ഥാപനത്തിൽ പാഴ്സൽ സ്കാൻ ചെയ്തപ്പോൾ പാവയ്ക്കുള്ളിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു.