28 March 2024 Thursday

സുഭിക്ഷ കേരളം പദ്ധതി:വട്ടംകുളത്തും, ആലംകോടുംമീൻ വളർത്തൽ ആരംഭിച്ചു.

ckmnews

സുഭിക്ഷ കേരളം പദ്ധതി:വട്ടംകുളത്തും, ആലംകോടുംമീൻ വളർത്തൽ ആരംഭിച്ചു.


ചങ്ങരംകുളം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ്‌ വകുപ്പ് നടപ്പാക്കുന്ന  പൊതുകുളത്തിലെ മത്സ്യ കൃഷി പദ്ധതി വട്ടംകുളം, ആലങ്കോട് പഞ്ചായത്തുകളിൽ ആരംഭിച്ചു. വട്ടംകുളം പഞ്ചായത്തിലെ കാലടിത്തറ നാഗപ്പാടം നാങ്കുളത്തിൽ നടന്ന മത്സ്യകൃഷിയുടെ ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ പാറക്കൽ നിർവഹിച്ചു.  വട്ടംകുളം, താമരാട്ട് കുളം, അരഞ്ഞ് കുളം, കാമുകുളം, നാങ്കുളം എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.പഞ്ചായത്തംഗം പ്രീത അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് കെ പി റാബിയ, എം മുസ്തഫ, പി കൃഷ്ണൻ, പത്തിൽ  അശ്റഫ്, എം കെ ഹമീദ്, കെ വി കുഞ്ഞിമരയ്ക്കാർ പങ്കെടുത്തു. കാർപ്പ് മൽസ്യങ്ങളായ, മൃഗാൾ, കട്ട്ല, രോഹു, എന്നി മൽസ്യ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്.  ആലങ്കോട് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി പത്ത് കുളങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.പാവിട്ടപ്പുറം മാങ്കുളത്തിൽ നടന്ന മത്സ്യക്കുഞ്ഞ് നിക്ഷേപിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് സുജിത സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം കെ അൻവർ, കർഷക പ്രതിനിധികൾ പങ്കെടുത്തു