19 April 2024 Friday

എടപ്പാൾ ഉപജില്ല കേരള സ്കൂൾ കലോത്സവത്തെ വിജയഗാഥയിൽ എത്തിച്ച "ദളം" ഹെൽപ്പ് ഡസ്ക് കൂട്ടായ്മ.

ckmnews

എടപ്പാൾ ഉപജില്ല കേരള സ്കൂൾ കലോത്സവത്തെ വിജയഗാഥയിൽ എത്തിച്ച "ദളം" ഹെൽപ്പ് ഡസ്ക് കൂട്ടായ്മ.


എടപ്പാൾ:എടപ്പാൾ ഉപജില്ല കേരള സ്കൂൾ കലോത്സവത്തെ വിജയഗാഥയിൽ എത്തിച്ച് "ദളം" ഹെൽപ്പ് ഡസ്ക് കൂട്ടായ്മ.2007- ഇൽ സ്ഥാപിതമായ ദളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ  വിമൻസ് വിങ് ഹെല്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ നടന്ന് വന്നത്. കലോത്സവത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ സഹായകരമായിരുന്നു.ഉപ്പുതൊട്ടു കർപ്പൂരം വരെ  എന്ന പഴഞ്ചൊല്ല് പോലെ ഈ കലോത്സവ ദിവസങ്ങളിലെല്ലാം പ്രഭാതം മുതൽ അർദ്ധരാത്രി വരെ ഓരോരുത്തർക്കും എല്ലാവിധ സഹായസാഹകരണ വിവരങ്ങളും നൽകി ദളം വുമൺസ് വിങ്ങ് പേരുറപ്പിച്ചാടി  മികവു പുലർത്തി.മലപ്പുറം ജില്ലയിൽ തന്നെ പേരെടുത്ത് പറയാവുന്ന ഏക മികവുറ്റ പൂർവ വിദ്യാർത്ഥി കൂട്ടായ്മയാണ് ഡി എച്ച് എസ് എസ് പൂക്കടത്തറ ദളം/ദളം യുഎഇ യൂണിറ്റ് .കലോത്സവത്തിലെ എല്ലാ മേഖലകളിലും,  (ഫസ്റ്റ് എയ്ഡ് , ഹെൽത്ത്കെയർ, ഭക്ഷണം, കുടിവെള്ളം  വിതരണം, അർഹതപ്പെട്ടവർക്ക് ഫ്രീ മേക്കപ്പ് ,റൂം അറേഞ്ചിങ്, ഡിസിപ്ലിൻ കോഡിനേഷൻ എന്നിങ്ങനെ

നാല് ദിവസങ്ങളിലും  സജീവമായി സംഘടിപ്പിക്കാൻ ദളം കൂട്ടായ്മക്ക്  സാധിച്ചിട്ടുണ്ട്.ലഹരിക്കെതിരെ ദാറുൽ ഹിദായ ദളം കമ്മിറ്റി അംഗങ്ങളായ കൃഷ്ണൻകുട്ടി എടപ്പാളും

അജി കോലളമ്പും ചേർന്നൊരുക്കിയ പിക്ച്ചറാർട്ട് പ്രദർശനവും,

ദളം സെക്രട്ടറി നൗഷിർ നേതൃത്വത്തിൽ ഫ്ലാഷ് മോബ് ഇവൻ്റും വേദികൾക്ക് വളരെ കൗതുകമേറി.വിമൻസ് വിങ് കോർഡിനേറ്റർ ഫസീലയുടെ നേത്ര്വതിൽ ഹെല്പ് ഡെസ്കിന്റെ പ്രവർത്തന മികവ് വളരെ അധികം പ്രശംസാർഹമായിരുന്നു.ദളം  കൂട്ടായ്മയുടെ പെൺചിറകുകൾ ഉമൈറ , ഷഫാന ,

അസ്ന, ബുഷ്‌റ, സഫീറ കുബ്റ ,ഫാത്തിമ,

സെറീന , അഞ്ജലി,ആബിദ എന്നിവർ ഹെൽപ് ഡെസ്കിന് കരുത്തേകി.ഇവർക്കൊപ്പം

നൗഷീർ, അനിൽ, അജി കോലളമ്പ്.രാജേഷ്, വാഹിദ്, അമീൻ യുഎഇ, ഷാൻ, നജീബ്, ജിനീഷ്, സലീമ് എന്നിവർ  പ്രവർത്തന പാതയൊരുക്കി.പൂക്കത്തറ ദാറുൽ ഹിദായ ഹൈസ്കൂൾ ഹയർ സെക്കൻഡറി അധ്യാപകരും പ്രിൻസിപ്പലും ദളത്തിന്റെ പ്രവർത്തനത്തിൽ അതിസന്തോഷം അറിയിക്കുകയും ചെയ്തു.