20 April 2024 Saturday

തൃത്താല ഉപജില്ല കായികമേള ഓവറോള്‍ കിരീടം പറക്കുളം എം.ആര്‍.എസിന്

ckmnews

തൃത്താല ഉപജില്ല കായികമേള ഓവറോള്‍ കിരീടം പറക്കുളം എം.ആര്‍.എസിന്


കുമരനെല്ലൂർ : തൃത്താല ഉപജില്ല കായികമേളയില്‍ ഓവറോള്‍ കിരീടം നേടി പറക്കുളം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഗേല്‍സ് )കുമരനല്ലൂർ  സ്‌കൂളില്‍ നടന്ന തൃത്താല ഉപജില്ല കായിക മേളയില്‍ പറക്കുളം എം.ആര്‍.സ്‌കൂളിന് ഓവറോള്‍ കിരീടം.വര്‍ഷങ്ങളായി എം.ആര്‍എസ്സ് തന്നെയാണ് കായിക മേളയില്‍ ചാമ്പ്യന്‍മാരാകുന്നത്.രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് കുമരനല്ലൂരും കരസ്ഥമാക്കി.ജനറല്‍ സ്‌കൂളുകളുമായി മത്സരിച്ചാണ് പെണ്‍കരുത്തിന്റെ വിജയം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്.തൃത്താല സബ് ജില്ല കായികമേളയുടെ സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ ചെയർമാൻ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.കപ്പുർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട്

യു.മാധവൻകുട്ടി പ്രിൻസിപ്പൽ

എസ്.ജ്യോതി പ്രധാന അധ്യാപിക

സി.കെ.സുനിത അലികുമരനെല്ലൂർ, എംപി കൃഷ്ണൻ , പി.രാജീവ്,

 സി.എം.അലി,കെ.നൂറുൽ അമീൻ

പി.ശിവൻ,കെ.വി രവീന്ദ്രൻ,

മൊയ്തീൻകുട്ടി, ദേവരാജൻ,ബിനു കുമാർ കെ.ഫസീല,കെ.ടി.അബ്ദുള്ള കുട്ടി, എർ.വി. മുംതാസ് എന്നിവർ പ്രസംഗിച്ചു.