16 April 2024 Tuesday

ലഹരി ഉപയോഗം കാരണങ്ങൾക്കാണ് ചികിൽസ വേണ്ടത്:ഋഷിരാജ് സിംങ്ങ് ഐ പി എസ്

ckmnews

ലഹരി ഉപയോഗം കാരണങ്ങൾക്കാണ് ചികിൽസ വേണ്ടത്:ഋഷിരാജ് സിംങ്ങ് ഐ പി എസ്


തവനൂർ :വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന് വിവിധ കാരണങ്ങളുണ്ടെന്നും അനാവശ്യ കൂട്ടുകെട്ടുകളും ഒഴിവു സമയങ്ങളും അത്തരം കാരണങ്ങളിൽ ചിലതാണെന്നും  കാരണങ്ങൾക്കാണ് ചികിൽസ വേണ്ടതെന്നും മുൻ ജയിൽ ഡിജിപി ഋഷി രാജ് സിംങ്ങ് ഐ പി എസ് ഉദ്ബോധിപ്പിച്ചു-കടകശ്ശേരി ഐഡിയൽ കാമ്പസിൽ  സ്റ്റുഡൻസ് പോലിസ് കേഡറ്റ് വിഭാഗം അഡയ്റ്റ്(ADAIT) എന്ന പേരിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ രണ്ടായിരത്തോളം കുട്ടികൾക്ക് വേണ്ടിയാണ് ബോധവൽക്കരണ സദസ് സംഘടിപ്പിച്ചത്.കാമ്പസുകളിൽ കൗൺസിലിംഗ് സജീവമാക്കണ്ടത് അനിവാര്യമാണെന്നും അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.മനേജർ മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാശമുക്ത് ഭാരത് ജില്ലാ കോ-ഓഡിനേറ്റർ ബി ഹരികുമാർ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ, പ്രദീപ് കുമാർ (എഡിഎൻ ഒ എസ് പി സി പ്രൊജക്ട് മലപ്പുറം)ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ, സീനിയർ പ്രിൻസിപ്പാൾ എഫ്  ഫിറോസ്, ചിത്ര ഹരിദാസ്, പ്രിയ അരവിന്ദ്, ബിന്ദു മോഹൻ,ജ്യോതിലക്ഷ്മി, ഷമീർ പന്താവൂർ എന്നിവർ പ്രസംഗിച്ചു.