24 April 2024 Wednesday

ആലാപുറം പട്ടശ്ശേരി കർഷകസേവ സമിതി ആലിക്കുട്ടി ഹാജിയെ ആദരിച്ചു

ckmnews

ആലാപുറം പട്ടശ്ശേരി കർഷകസേവ സമിതി ആലിക്കുട്ടി ഹാജിയെ ആദരിച്ചു


ചങ്ങരംകുളം:ആലാപ്പുറം പട്ടശ്ശേരി കർഷക സേവ സമിതിയുടെ നേതൃത്വത്തിൽ കർഷകർക്ക് വിത്ത് വിതരണം നടത്തി.ചടങ്ങിൽ മുൻ പ്രസിഡണ്ട് എൻ ആലിക്കുട്ടി ഹാജിയെ ആദരിച്ചു.വിത്ത് വിതരണം  നന്മക്ക് ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ് കാട്ടിൽ ഉദ്ഘാടനം ചെയ്തു.കർഷക സേവാസമിതി പ്രസിഡണ്ട് അതുൽ ബഷീർ അധ്യക്ഷത വഹിച്ചു.സംയുക്ത കോൾ പടവ് സെക്രട്ടറി  ഇ വി അബ്ദുട്ടി ആലിക്കുട്ടി ഹാജിയെ ഷാൾ അണിയിച്ചു. പ്രസിഡണ്ട് കെസി അലി മൊമെന്റോ സമർപ്പണം നടത്തി.കൃഷി ഓഫീസർ വൃന്ദ, അച്ചു തിരുമംഗലത്ത്, ഉമ്മർ വി പി തുടങ്ങിയവർ സംസാരിച്ചു. ആലിക്കുട്ടി ഹാജി  പരിപാടിക്ക് നന്ദി പറഞ്ഞു.