20 April 2024 Saturday

മലയിൽ മുഹമ്മദ് കുട്ടി (73) അന്തരിച്ചു.

ckmnews

മലയിൽ മുഹമ്മദ് കുട്ടി (73) അന്തരിച്ചു.


പുളിക്കൽ:സംസ്ഥാന എം.എസ്.എഫ് പ്രഥമ ജനറൽ സിക്രട്ടറിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന പുളിക്കൽമലയിൽ മുഹമ്മദ് കുട്ടി (73) നിര്യാതനായി. റിട്ട. പൊതുമരാമത്ത് വകുപ്പ് ഓവർസിയറായിരുന്നു.വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് രണ്ട് വർഷത്തോളമായി കിടപ്പിലായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പുളിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.1967 ൽ സംസ്ഥാന എം.എസ്.എഫ് കമ്മറ്റിയുടെ പ്രഥമ ജനറൽ സിക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുട്ടി എം.എസ്.എഫിനെ ശക്തപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഇതിനു മുൻപ് എം.എസ്.എഫ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു. പിന്നീട് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകൾ ഉൾക്കൊള്ളുന്ന അന്നത്തെ കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ജനറൽ സിക്രട്ടറിയായി .ജില്ലാ രൂപീകരണത്തിനു ശേഷം എം.എസ്.എഫ് മലപ്പുറം ജില്ലാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.1974ൽ പൊതു മരാമത്ത് വകുപ്പിൽ ഓവർസിയറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക എഡിറ്റോറിയൽ ബോർഡ് അംഗം, ചന്ദ്രിക ജില്ലാ ബ്യൂറോ ചീഫ്, SEU സംസ്ഥാന നേതാവ്, മലപ്പുറം ജില്ലാ പ്രസിഡണ്ട്,മെക്ക സംസ്ഥാന ജനറൽ സിക്രട്ടറി, PWD സ്വതന്ത്ര വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, പുളിക്കൽ പഞ്ചായത്ത് മുസ് ലിംലീഗ് ജനറൽ സിക്രട്ടറി പദവും വഹിച്ചു. എഴുത്തും വായനയും തപസ്യയാക്കിയ മലയിൽ മുഹമ്മദ് കുട്ടി ചന്ദ്രിക ദിനപത്രത്തിലും, ആഴ്ചപതിപ്പിലും, പഴയ കാലത്ത് മലയാള മനോരമ, മാധ്യമം,ലീഗ് ടൈംസ്, വർത്തമാനം, മാപ്പിളനാട് ഉൾപ്പെടെ യുള്ള പത്രങ്ങളില്യം ലേഖനങ്ങൾ എഴുതിയി ട്ടുണ്ട്.നെഹ്റു കുടുംബം, മലപ്പുറം ജില്ലയുടെ തിരിച്ചറിവുകൾ, കുരിക്കൾ കുടുംബം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 

ഭാര്യ:ആമിനക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്സ്, ആന്തിയൂർകുന്ന് എ.എം.എം.എൽ.പി.സ്കൂൾ)

മക്കൾ:ലുബ്ന, ഷബ്ന, ജസ്ന, ഫസ്മിൻ (എഞ്ചിനിയർ)

മരുമക്കൾ:അയ്യൂബ് ചുണ്ടക്കാടൻ (കൊണ്ടോട്ടി ) പരേതനായ പള്ളത്തിൽ ശമീർ ബാബു(എടത്താട്ടുകര) മുഹ്സിൻ കാരണത്ത് (കീഴുപറമ്പ് ) ഹിബഹനാൻ (സിയാംകണ്ടം)

സഹോദരങ്ങൾ:

മലയിൽഖാലിദ് മാസ്റ്റർ, സുബൈദ മോങ്ങം, പരേതയായ സുഹറ