20 April 2024 Saturday

പെരുമ്പിലാവിൽ നിന്ന് 6 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെട്ടു

ckmnews


കുന്നംകുളം;പെരുമ്പിലാവിൽ നിന്ന് 6ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാവ് എക്സൈസ് ഉദ്ധ്യോഗസ്ഥരെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു.പെരുമ്പിലാവ് കണക്ക കോളനി തൈവളപ്പിൽ ആകാശാണ് ഓടി ലക്ഷപ്പെട്ടത്.എക്സൈസ് ഉദ്യോഗസ്ഥരായ  ഇൻസ്പെക്ടർ  സജീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, ലത്തീഫ്, പ്രിവന്റീവ്‌ ഓഫീസർമാരായ ഫൽഗുണൻ, കെ സി ജോസഫ്,സംഗീത്  എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ എംഡിഎംഎ കൈവശം വെച്ചതിന് പിടികൂടിയത്‌.