25 April 2024 Thursday

എടപ്പാൾ ഉപജില്ല കലോത്സവം മിന്നും വിജയവുമായി ആലംകോട് ബി. ടി. എം. യു. പി സ്കൂൾ

ckmnews

എടപ്പാൾ ഉപജില്ല കലോത്സവം മിന്നും വിജയവുമായി ആലംകോട് 

ബി. ടി. എം. യു. പി സ്കൂൾ


ചങ്ങരംകുളം:നവംബർ 7,8,9,10 തിയ്യതികളിലായി ഡിഎച്ച്ഒഎച്ച്എസ്എസ് പൂക്കരത്തറയിൽ നടന്ന എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ,വിവിധ മത്സരയിനങ്ങളിലായി 14 എ ഗ്രേഡുകളും,1 ബി ഗ്രേഡും,1 സി ഗ്രേഡും നേടി,യു. പി ജനറൽ വിഭാഗത്തിൽ ആലംകോട് ബി. ടി. എം. യു. പി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിജയികൾക്കുള്ള ട്രോഫികൾ സമാപന സമ്മേളന ത്തിൽ വെച്ച് സ്കൂൾ മാനേജർ അനസ്, സ്കൂൾ പ്രധാനാധ്യാപിക റീജാ മേരി,സഹാദ്ധ്യാപകരായ സീന ,ജലീൽ,ശ്രീജിത്ത്‌ വിദ്ധ്യാർത്ഥി പ്രതിനിധി ധ്യാൻചന്ദ് എന്നിവർ ചേർന്ന് 

എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചറിൽ നിന്നും ഏറ്റുവാങ്ങി