29 March 2024 Friday

പാലക്കാട് വിദ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിരുന്ന സംഭവം; സ്കൂളിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ckmnews

പാലക്കാട് : ഏഴാം ക്ലാസുകാരിയെ ഇന്നലെ കാണാതായ സംഭവത്തിൽ പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്ന പരാതിയുമായി നാട്ടുകാർ രം​ഗത്തെത്തി .


സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നാണ് പരാതി. ഇന്നലെ ഏഴാം ക്ലാസുകാരിയെ കൈകള്‍ ബന്ധിച്ച നിലയില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിരുന്നതാണെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സംസാരിച്ചു. അധ്യാപകരുടെ ഭാ​ഗത്ത് വീഴ്ച ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന പൊലീസിന്റെ ഉറപ്പിന്മേൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.


വീട്ടുകാരെ പേടിപ്പിക്കാൻ ഏഴാം ക്ലാസുകാരി സ്‌കൂളിന്റെ മൂന്നാം നിലയിൽ ഒളിച്ചിരുന്നത് പരിഭ്രാന്തി പരത്തിയിരുന്നു. സ്‌കൂളിലേക്ക് കൊണ്ടുപോകാൻ മൊബൈൽ ഫോൺ നൽകാത്തതിനെതുടർന്നാണ് വിദ്യാർത്ഥനി വീട്ടുകാരോട് പിണങ്ങിയത്. സ്വയം കൈകൾ ബന്ധിച്ചാണ് വിദ്യാർത്ഥിനി മൂന്നാം നിലയിൽ ഒളിച്ചിരുന്നത്.