29 March 2024 Friday

കാണി-മാർസ് ചലച്ചിത്രോൽസവത്തിന് ഇന്ന് തുടക്കമാവും

ckmnews

കാണി-മാർസ് ചലച്ചിത്രോൽസവത്തിന് ഇന്ന് തുടക്കമാവും

ചങ്ങരംകുളം കാണിഫിലിം സൊസൈറ്റിയും മാർസ് സിനിമാസും ചേർന്ന് സംഘടിപ്പിക്കുന്ന കാണി-മാർസ് ചലച്ചിത്രോൽസവത്തിന് ഇന്ന് മാർസ് സിനിമാസിൽ തുടക്കമാവും.മലയാള സിനിമ, ഇന്ത്യൻസിനിമ, ലോകസിനിമ വിഭാഗങ്ങളിലായി 12 സിനിമകൾ മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിക്കും. അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടിയാണ് ഉദ്ഘാടന ചിത്രം. മലയാള സിനിമാ വിഭാഗത്തിൽ ജോജി,വാസന്തി,തിങ്കളാഴ്ച നിശ്ചയം, സന്തോഷത്തിന്റെ ഒന്നാം രഹസ്യം,ആവാസവ്യൂഹം , ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഹെല്ലാരൊ,സേത്തുമാൻ,നഗർകീർത്തൻ , ലോകസിനിമാ വിഭാഗത്തിൽ ഇൻ ദ് മൂഡ് ഫോർ ലവ്, ഹ്യൂഗോ, കാപർനോം എന്നിവയും പ്രദർശിപ്പിക്കും. ജാതി, ലിംഗപദവി, ഉഭയ ലൈംഗികത,പൗരത്വം,പരിസ്ഥിതി തുടങ്ങിയ സമകാലിക പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നവയാണ് എല്ലാ സിനിമകളും.ഇതര ഭാഷാ സിനിമകൾ മലയാളം സബ് ടൈറ്റിൽ സഹിതമാണ് പ്രദർശിപ്പിക്കുന്നത്.വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് സംവിധായകൻ പ്രിയനന്ദൻ ചലച്ചിത്രോൽസവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.പി.നന്ദകുമാർ എം.എൽ.എ , പി.ചിത്രൻ നമ്പൂതിരിപ്പാട്, ആലങ്കോട് ലീലാകൃഷ്ണൻ,കെ.വി.ഷഹീർ,മിസ്രിയ സൈഫുദ്ദീൻ, കെ.വി.തമർ എന്നിവർ പങ്കെടുക്കും. 12ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ ഷിനോസ് റഹ് മാൻ, നിരൂപകൻ എം.സി.രാജനാരായണൻ എന്നിവരും 13ന് 5മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അഭിനേതാക്കളായ അനുമോൾ,ലുക്മാൻ എന്നിവരും പങ്കെടുക്കും.