19 April 2024 Friday

എടപ്പാളിലെ കടുത്ത നിയന്ത്രണം:ഇളവുകളെ കുറിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും

ckmnews

*എടപ്പാളിലെ കടുത്ത നിയന്ത്രണം: ഇളവുകളെ കുറിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും*.


എടപ്പാൾ: അയിലക്കാട് ഒഴികെ മറ്റു പ്രദേശങ്ങളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് അറിയാം. ഓണം പ്രമാണിച്ച് എടപ്പാൾ ടൗണിലെ കടകൾക്ക് ചെറിയ തോതിൽ ഇളവ് നൽകാൻ സാധ്യതയുണ്ട്.വെള്ളിയാഴ്ച മുതൽ എടപ്പാൾ, വട്ടംകുളം പഞ്ചായത്തിലെ 13 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണാണ്. ഈ നാല് ദിവസങ്ങളിലും അയിലക്കാട് മേഖലയിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചക്കിടെ ഇരുപത്തിന് മുകളിൽ കേസുകൾ അയിലക്കാട് മേഖലയിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ അയിലക്കാടിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി മറ്റു വാർഡുകളിൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യ വിഭാഗവും രണ്ട് തദ്ദേശ സ്ഥാപന മേധാവികളും ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകും. എല്ലാ കടകൾക്കും ഉച്ചക്ക്​ രണ്ടുവരെ തുറന്നു പ്രവർത്തിക്കാൻ ഇളവ് നൽകണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച കലക്ടർ അന്തിമ തീരുമാനം അറിയിക്കും