29 March 2024 Friday

പൊന്നാനി കര്‍മ്മ പുഴയോര പാത രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം ബുധനാഴ്ച നടക്കും

ckmnews

*പൊന്നാനി കർമ്മ പുഴയോര പാത രണ്ടാംഘട്ട നിർമാണോദ്ഘാടനം ബുധനാഴ്ച്ച നടക്കും*


പൊന്നാനി: കര്‍മ്മ പാലത്തിന്റെയും  കുണ്ടുകടവ് ജംങ്ഷന്‍ - പുളിക്കക്കടവ് റോഡ് അഭിവൃദ്ധി പ്രവൃത്തികളുടെയും നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 26 ന്

പൊന്നാനി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കര്‍മ്മപുഴയോരപാതയുടെ രണ്ടാം ഘട്ടം കര്‍മ്മ പാലത്തിന്റെയും  കുണ്ടുകടവ് ജംങ്ഷന്‍ - പുളിക്കക്കടവ് വള്ളംകളി പവലിയന്‍ വരെയുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തിയുടെയും നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 26ന് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ അധ്യക്ഷനാകും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി  വിശിഷ്ടാതിഥിയാകും.

പൊന്നാനിയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതാണ് കര്‍മ്മ പുഴയോര പാത പദ്ധതി. ചമ്രവട്ടം പാലത്തിനെയും പൊന്നാനി ഹാര്‍ബറിനെയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് ഭാരതപ്പുഴയോരത്തുകൂടിയാണ് കടന്നു പോകുന്നത്. നിള മ്യൂസിയം, മറൈന്‍ മ്യൂസിയം, സിവില്‍ സര്‍വീസ് അക്കാദമി, മൈനോറിറ്റി കോച്ചിങ് സെന്റര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം സ്‌പോര്‍ട്‌സ് പാര്‍ക്ക് എന്നിവയെ കര്‍മ്മ പുഴയോരപാത ബന്ധിപ്പിക്കുന്നു.

പുഴയോരപാത - നിള മ്യൂസിയം കോമ്പൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എസ്.ഹരീഷ്, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


നവാസ് കൊടമ്പിയം