19 April 2024 Friday

വഴിയോരക്കച്ചടവക്കാർ നന്നംമുക്ക് ഫഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ckmnews

വഴിയോരക്കച്ചടവക്കാർ നന്നംമുക്ക് ഫഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


ചങ്ങരംകുളം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോരക്കച്ചവടക്കാർ നന്നംമുക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.വഴിയോര കച്ചവടക്കാരുടെ സർവ്വേ നടത്തി എല്ലാവർക്കും ഉടൻ ലൈസൻസ് നൽകുക,അന്യമായി ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് ഓഫീസിലേക്ക് വഴിയോര കച്ചവടക്കാർ മാർച്ച് നടത്തിയത്‌. വി കെ ടി യു ജില്ലാ കമ്മിറ്റി അംഗം കെ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ 50 ഓളം കച്ചവടക്കാർ പങ്കെടുത്തു. പൊന്നാനി ഏരിയ കമ്മിറ്റി മെമ്പർ അബു ചങ്ങരംകുളം ,റാഷിദ് കളാച്ചാൽ പുരുഷോത്തമൻ ചങ്ങരംകുളം, അഷറഫ് ചങ്ങരംകുളം ,ഗഫൂർ ചങ്ങരംകുളം,ആരിഫ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു