25 April 2024 Thursday

ഒമാനിലെ പൊന്നാനിക്കാർ കുടുംബം സംഗമം സംഘടിപ്പിച്ചു

ckmnews

 ഒമാനിലെ പൊന്നാനിക്കാർ  കുടുംബം  സംഗമം സംഘടിപ്പിച്ചു


മസ്ക്കറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷ്ണൽ കമ്മിറ്റി ബർക്ക റുമൈസ് ഇസ്രി ഫാം ഹൗസിൽ സംഘടിപ്പിച്ച പൊന്നാനി കുടുംബ സംഗമം പഴയതും പുതിയതുമായ തലമറുക്കാരുടെ സംഗമ വേദിയായി. സംഗമത്തിൻറ ഭാഗമായി നടന്ന പൊതു സമ്മേളനം എഴുത്തുകാരനും, പൊന്നാനി പ്രസ് കൗൺസിൽ പ്രസിഡണ്ടുമായ  കെ വി നദീർ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ പി വി സുബൈർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.പ്രവാസത്തിൻറ നാലു പതിറ്റാണ്ട് പിന്നിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജാബിർ മാളിയേക്കൽ , നാൽപ്പത്തി മൂന്ന് വർഷത്തെ പ്രവാസം പിന്നിട്ട ബിസിനസ്സ് രംഗത്തെ പ്രമുഖൻ പി സുബൈർ എന്നിവർക്ക് ഉപഹാരം നൽകി.

ഇബ്രാഹിം കുട്ടി സലാല ആശംസ നേർന്നു. പി സി ഡബ്ല്യു എഫ് ജി സി സി കോർഡിനേറ്റർ ഡോ: അബ്ദുറഹിമാൻ കുട്ടി, പി വി അബ്ദുൽ ജലീൽ  സംബന്ധിച്ചു. സ്വാഗത സംഘം കൺവീനർ സാദിഖ് എ സ്വാഗതവും, ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് പൊന്നാനിയുടെ കലാകാരന്മാരായ മണികണ്ഠൻ പെരുമ്പടപ്പ്,  വിമോജ് മോഹൻ എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.ബദറുസമാ ക്ലീനിക്ക് സഹകരണത്തോടെ നടത്തിയ 

മെഡിക്കൽ ക്യാമ്പ് കെ നജീബിൻറ അധ്യക്ഷതയിൽ ശ്രീ കുമാർ പി നായർ ഉദ്ഘാടനം ചെയ്തു. കെ വി റംഷാദ് സ്വാഗതവും, ഒ ഒ സിറാജ് നന്ദിയും പറഞ്ഞു.ബദറുസമാ ക്ലിനിക്ക് 

മാർക്കറ്റിംഗ് മാനേജർ ഷാനവാസ്, ഡോ: രാജീവ് വി ജോൺ,അഖില ജോർജ്ജ്, അശ്വതി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്‍കി. വനിതാ സമ്മേളനം , ഷമീമ സുബൈറിൻറ അധ്യക്ഷതയിൽ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. 10,12 ക്ലാസ് പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. വിവിധ കലാ കായിക വിനോദ മത്സരങ്ങളിൽ പങ്കെടുത്തവർക്കും, കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കും ഫ്രിഡ്ജ്, ടി വി ഉൾപ്പെടെയുളള വിലപിടിപ്പുളള സമ്മാനങ്ങൾ വിതരണം ചെയ്തു. പൊന്നാനിയുടെ തനത് പലഹാരം മുട്ടപ്പത്തിരി ഉൾപ്പെടെയുളളവയുടെ 

ഫുഡ് കോർട്ട് ശ്രദ്ധേയമായി.പ്രവാസത്തിൻറ തിരക്കുകൾ മാറ്റി വെച്ച് നാടിൻറ ഓർമ്മകൾ പങ്കു വെച്ച് ഒമാൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാട്ടുകാർ സൗഹൃദത്തിൻറ ഊഷ്മളത ആവോളം ആസ്വാദിച്ചാണ് മടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം എഴുന്നൂറോളം പേർ പങ്കെടുത്തു. സംഘാടക സമിതി ഭാരവാഹികളായ ഗഫൂർ മേഗ,ഫിറോസ് സമീർ സിദ്ദീഖ്, റിഷാദ്, മുനവ്വർ, റഹീം മുസന്ന, ഇസ്മയിൽ, സമീർ മാത്ര,  ഫൈസൽ കാരാട്ട് ,സൽമ നജീബ് , സുഹറ ബാവ,ഷമീമ സുബൈർ ,വിദ്യാ സുബാഷ്,

അയിഷ ലിസി തുടങ്ങിയവർ നേതൃത്വം നല്‍കി.