25 April 2024 Thursday

വർണ്ണ വിസ്മയങ്ങൾ തീർത്ത് എടപ്പാൾ ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം

ckmnews

വർണ്ണ വിസ്മയങ്ങൾ തീർത്ത് എടപ്പാൾ ഉപജില്ല  സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം

എടപ്പാൾ:വർണ്ണ വിസ്മയങ്ങൾ തീർത്ത് എടപ്പാൾ ഉപജില്ല  സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം ലാസ്യ ലയവിന്യാസങ്ങളോടെയാണ് അരങ്ങുണർന്നത്.ഭരതനാട്യം, കേരളനടനം,കുച്ചുപ്പുടി, മോഹിനിയാട്ടം എച്ച്എസ്, എച്ച്എസ്എസ് വിഭാഗം നാടോടി നൃത്തം,തിരുവാതിര, സംഘനൃത്തം, നാടകം അടക്കമുള്ള 32 ൽ അധികം ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.മൂന്നാം ദിനമായ ഇന്നും 9 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. നാടകം, ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, മോണോ ആക്റ്റ്, നാടോടി നൃത്തം, സംഘനൃത്തം, തിരുവാതിര എന്നിവ ഏറെ ജനശ്രദ്ധയാകർഷിച്ചു.85 സ്ക്കൂളുകളിൽ നിന്നായി 5000 ത്തോളം വിദ്യാർത്ഥികൾ ഏഴാം തീയതി മുതൽ 10-ാം തീയതി വരെ നടക്കുന്ന കലോത്സവത്തിൽ പങ്കാളികളാകുന്നത്.മത്സരങ്ങൾ മൂന്നാം ദിവസം പിന്നിട്ടതോടെ എൽപി വിഭാഗത്തിൽ മോഡേൺ എച്ച്എസ് പോട്ടൂരും ജനതാ  എഎൽപിഎസ്  ആലങ്കോടുമാണ് മുന്നിട്ട് നിൽക്കുന്നത് .യുപി വിഭാഗത്തിൽ എയുപിഎസ് വെറൂരും മോഡേൺ എച്ച്എസ് പോട്ടൂരും മുന്നിട്ട് നിൽക്കുന്നു.എച്ച്എസ് വിഭാഗത്തിൽ മേഡേൺ എച്ച്എസ് പോട്ടൂരും ദാറുൽ ഹിദായ പൂക്കര ത്തറയുമാണ് മുന്നിട്ടു നിൽക്കുന്നത്.എച്ച്എസ്എസ് വിഭാഗത്തിൽ പൂക്കരത്തറ ദാറുൽഹിദായയും മോഡേൺ എച്ച്എസും മുന്നിട്ട് നിൽക്കുന്നുണ്ട്.സംസ്കൃതോത്സവത്തിൽ യുപി വിഭാഗത്തിൽ CPNUS വട്ടംകുളവും PCNGHSS മൂക്കുതലയും മുന്നിട്ട് നിൽക്കുന്നു.എച്ച്എസ് സംസ്കൃതോത്സവത്തിൽ ജിഎച്ച്എസ്എസ് എടപ്പാളും മൂക്കുതല ജിഎച്ച്എച്ച്എസും മുന്നിട്ട് നിൽക്കുന്നു.എൽപി  വിഭാഗം അറബിക് കലോത്സവത്തിൽ DHHSS എടപ്പാളും എയുപിഎസ്  വെറൂരും മുന്നിട്ട് നിൽക്കുന്നു.യുപി അറബിക് വിഭാഗത്തിൽ മോഡേൺ എച്ച്എസ് പോട്ടൂരും എയുപിഎസ് നെല്ലിശ്ശേരിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. എച്ച്എസ് അറബിക് വിഭാഗം മത്സരത്തിൽ DHOHSS പൂക്കര ത്തറയും മോഡേൺ എച്ച്എസ് പോട്ടൂരും മുന്നിട്ട് നിൽക്കുന്നു.പല വേദികളിലും കടുത്ത മത്സരങ്ങളുമായാണ് അരങ്ങുകൾ' ആസ്വാദനത്തിൻ്റെ അലയൊലികൾ സൃഷ്ട്ടിക്കുന്നത്. നാളെ ആറ് വേദികളിലായാണ് മത്സരങ്ങൾ നടത്തുന്നത്.നാളെ വൈകുന്നേരം നടക്കുന്ന സമാപന വേദിയിൽ ആര് ഓവറോൾ കിരീടം ചൂടുമെന്ന് കാത്തിരുന്ന് കാണാം.