24 April 2024 Wednesday

നന്നംമുക്ക് പഞ്ചായത്ത് കേരളോത്സവം: സിൽവർ സ്റ്റാർ നന്നംമുക്ക് ഓവറോൾ ചാമ്പ്യന്മാർ

ckmnews

നന്നംമുക്ക് പഞ്ചായത്ത് കേരളോത്സവം: സിൽവർ സ്റ്റാർ നന്നംമുക്ക് ഓവറോൾ ചാമ്പ്യന്മാർ


ചങ്ങരംകുളം: സംസ്ഥാന യുവജന ക്ഷേമ വകുപ്പും നന്നംമുക്ക് ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു.കഴിഞ്ഞ ഒരാഴ്ച കാലമായി നീണ്ടു നിന്ന കലാ കായിക മത്സരങ്ങൾക്ക് സാമാപ്‌തി കുറിച്ച് കൊണ്ട് പന്താവൂർ പുസ്കാസ് ഫുട്ബോൾ ടറഫിലായിരുന്നു സമാപനം സമ്മേളനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ഒ പി അധ്യക്ഷത വഹിച്ച പരിപാടി പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ മുഖ്യ അതിഥി ആയിരുന്നു.ബ്ലോക്ക് മെമ്പർ ആശാ ലത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുധൻ, മെമ്പർമാരായ കൗസല്യ രവി, ചന്തിനി രവീന്ദ്രൻ, ഉഷ സുരേഷ്, സബിത വിനയകുമാർ, റഷീന റസാഖ്, റഈസ അനീസ്, നൗഷാദ് വി കെ എം, സാദിഖ് നെച്ചിക്കൽ, ജബ്ബാർ കുറ്റിയിൽ, ഷണ്മുകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. സിൽവർ സ്റ്റാർ നന്നംമുക്ക് ഓവറോൾ ചാമ്പ്യന്മാരായി.കൈരളി പള്ളിക്കര രണ്ടാം സ്ഥാനം നേടി.