19 April 2024 Friday

റോഡ് നവീകരണത്തിന് മുമ്പ് പൊട്ടിയ പൈപ്പ്,ടെലിഫോൺ കേബിൾ എന്നിവ ശരിയാക്കണമെന്ന് എസ്.ഡി.പി.ഐ

ckmnews

റോഡ് നവീകരണത്തിന് മുമ്പ് പൊട്ടിയ പൈപ്പ്,ടെലിഫോൺ കേബിൾ എന്നിവ ശരിയാക്കണമെന്ന് എസ്.ഡി.പി.ഐ


ചങ്ങരംകുളം:ചങ്ങരംകുളം മുതൽ കുറ്റിപ്പാല വരെയുള്ള നിലവിലെ റോഡ് വീതി കൂട്ടി ടാറിംഗ് ചെയ്യാനുള്ള പുരോഗമിക്കുന്നതിനിടെ റോഡിൽ പലയിടത്തും ടെലിഫോൺ കേബിളുകളും കുടിവെള്ള പൈപ്പുകളും പൊട്ടിക്കിടക്കുകയാണെന്ന ആരോപണവുമായി എസ്ഡിപിഐ രംഗത്ത്.ചങ്ങരംകുളം, മാന്തടം, കക്കിടിപ്പുറം ഭാഗങ്ങളിൽ റോഡ് പൊളിച്ച് ശുദ്ധജല വിതരണത്തിനിട്ട പൈപ്പ് ലൈൻ തകർന്നും,ബിഎസ്എൻഎൽ  ന്റെ ഫോൺ കേബിളും പലയിടങ്ങളിലും പൊട്ടിയും, വെളളം റോഡിൽ പരന്ന് പോകുന്നതിന്റെ മുകളിലാണ് എംഎൽഎ  ഫണ്ട് ഉപയോഗിച്ച് റോഡ് റബ്ബറൈസ് ചെയ്യുന്നത്.ലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് ടാറിംഗ് ചെയ്ത് തൊട്ടടുത്ത ദിവസം തന്നെ പൊളിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും ശാസ്ത്രീയപരമായ രീതിയിൽ റോഡ് നിർമ്മാണം നടക്കണമെന്നും എസ്.ഡി.പി.ഐ. ആലംകോട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി പാർട്ടി മുന്നോട്ടു പോകുന്നതായിരിക്കുമെന്ന് യോഗം അറിയിച്ചു.പി.മുഹമ്മദാലി ആലംകോട് അദ്ധ്യക്ഷതവഹിച്ചു.അഷ്റഫ്.എം.വി. കമറുദ്ധീൻ . എം. ഫൈസൽ കെ.വി. തുടങ്ങിയവർ സംസാരിച്ചു